റെയ്‍ഡ് കൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ട ഇതുകൊണ്ടൊന്നും പിന്നോട്ടില്ല: പിണറായി വിജയൻ

pinarayi vijayan

റെയ്ഡ് കൊണ്ടൊന്നും തളർത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പിണറായി വിജയൻ. മണിക്കൂറുകൾ നീണ്ടു നിന്ന ഇ ഡി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റെയ്ഡുകൊണ്ട് സന്തോഷിക്കുന്ന ചിലരുണ്ട്. രാഹുൽ ഗാന്ധി പലതവണ പറഞ്ഞു ഇ ഡി അന്വേഷണം വേണമെന്ന് ഇപ്പോൾ അത് നടന്നു.

Also read: കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും: കെ കെ ശൈലജ ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്തത്. ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തകരുടെ വലിയ പിന്തുണ ഇന്നു കണ്ടുവെന്നും ഇനിയും കൂടുതൽ കാര്യങ്ങളുണ്ട്, അതെല്ലാം വഴിയേ പറയാമെന്നും പ്രതിപക്ഷ പാർട്ടികളോടുള്ള സമീപനം നേരത്തെ കണ്ടതാണെന്നും അദ്ദേഹമം മാധ്യമങ്ങളോട് പറഞ്ഞു.

Also read: ആക്രമണങ്ങൾ ആ ശരീരത്തിനും മനസ്സിനും പുതിയ കാര്യമല്ല ;പരാജയപ്പെട്ടില്ല പിൻവാങ്ങിയില്ല :അശോകൻ ചരുവിൽ

പരിശോധനയ്ക്ക് ശേഷം വെറും കൈയോടെ മടങ്ങിയ ഇ ഡിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇ ഡി റെയ്ഡിന് ശേഷം വീടിന് പുറത്തിറങ്ങി പ്രവർത്തകരെ പിണറായി വിജയൻ അഭിവാദ്യം ചെയ്തതും ഏറെ ആവേശമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News