‘കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്, സർക്കാർ കർഷകപക്ഷത്ത്’: മുഖ്യമന്ത്രി

കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കർഷകപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി സർക്കാരിന് ധാരണയുണ്ട്.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

സർക്കാർ പരിമിതികളിൽ നിന്നാണ് കർഷകർക്ക് വേണ്ടി പലതും ചെയ്യുന്നത്. അത് കർഷകർക്ക് തന്നെ ബോധ്യമുള്ളതാണ്. കാർഷിക ഇൻഷുറൻസ് ന്യായമായ ആവശ്യമാണ്. സംസ്ഥാന സർക്കാർ പടിപടിയായി കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്. നെല്ല് സംഭരണ വിഷയം ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയതാണ്. സഹകരണ സംവിധാനങ്ങൾ വഴി നെല്ല് സംഭരിക്കാൻ ആലോച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഭാവിയിൽ സഹകരണമേഖല വഴി നെല്ല് സംഭരണം നടത്താൻ ശ്രമിക്കും. പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജാതി, മതം, ഭാഷ എന്നിവ വേണ്ട; കർശനനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News