
വികസന സൂചികയിൽ കേരളം കൈവരിച്ച നേട്ടങ്ങളിൽ ജനകീയാസൂത്രണത്തിന് നിർണ്ണായക പങ്കുണ്ട് എന്നും ദേശീയ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടതോടെ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനങ്ങൾ നിലച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഒറ്റക്ക് തീരുമാനിക്കുക നടപ്പാക്കുക എന്നതായി ഇപ്പോഴത്തെ രീതി എന്നും ഓരോ സംസ്ഥാനത്തിൻ്റെയും സവിശേഷമായ സാഹചര്യങ്ങൾ പരിഗണിക്കുന്ന സ്ഥിതി ഇല്ലാതായി, ആസൂത്രണ സമിതികളെ ശക്തിപ്പെടുത്തുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നയം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here