
2021 ൽ തുടർഭരണം ലഭിച്ചത് ജനങ്ങളുടെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ്. 2016-ന് മുമ്പുള്ള കാലവും ഓർക്കണം കേരളം സർവവും തകർന്ന നിലയിൽ ആയിരുന്നു അന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലമ്പുഴ നിയോജക മണ്ഡലത്തിൽ നടന്ന എൽഡിഎഫ് പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
2021-ലെ തുടർഭരണം കേരളത്തെ വലിയ രീതിയിൽ ഉയർച്ചയിലെത്തിച്ചു. ലോകത്ത് അപൂർവം രാഷ്ട്രങ്ങളിൽ മാത്രമേ അതിദാരിദ്രം ഇല്ലാതെയുള്ളൂ. നമ്മുടെ രാജ്യത്ത് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ളത്. അത്തരമുള്ള രാജ്യത്തെ ഒരു സംസ്ഥാനമായ കേരളം അതിദാരിദ്ര്യം മുക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയമാണ് സ്വീകരിക്കുന്നത്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് കേരളം തകർച്ചയിൽ നിന്ന് കര കയറിയത്. ആഗോളവത്കരണ നയം എൽഡിഎഫ് ഒരിക്കലും അംഗീകരിക്കുന്നില്ല. എൽഡിഎഫ് ജനപക്ഷത്താണ് നിൽക്കുന്നത്, പാവപെട്ടവരെയാണ് സർക്കാർ ചേർത്തു നിർത്തുന്നത്.
അതിദാരിദ്രം ഇല്ലാതെ ആക്കാൻ മറ്റ് സംസ്ഥാനങ്ങൾ നടപടി സ്വീകരിച്ചോ? കേരളം അതി ദാരിദ്ര മുക്തായെന്ന പ്രഖ്യാപനം വന്ന ശേഷം മറ്റ് സംസ്ഥാനങ്ങൾ അതിദാരിദ്ര്യം ഇല്ലാതെ ആക്കാൻ ശ്രമിച്ചോ എന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് ഭവന പദ്ധതി എൽഡിഎഫിന്റെ സംഭാവനയാണ്.ലൈഫ് പദ്ധതി ഉപേക്ഷിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. എന്തിനാണ് യുഡിഎഫിന് ജനങ്ങളോട് ഇത്ര പകയെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷനിൽ ഇപ്പോൾ 5 ലക്ഷം വീട് പൂർത്തിയായി. 20 ലക്ഷം പേർക്ക് സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാൻ സാധിച്ചു. അതിലൂടെ അവർക്ക് ആത്മാഭിമാനം ഉണ്ടായി. അതുപോലെ യുഡിഎഫ് ക്ഷേമ പെൻഷൻ തകർക്കാൻ ശ്രമിച്ചു. എന്നാൽ വിവിധ ഘട്ടങ്ങളിലായി ക്ഷേമ പെൻഷൻ തുക എൽഡിഎഫ് സർക്കാർ വർദ്ധിപ്പിച്ചു. യുഡിഎഫ് വരുത്തി വെച്ച പെൻഷൻ കുടിശ്ശിക മുഴുവൻ ഇടത്പക്ഷ സർക്കാർ കൊടുത്തു തീർത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

