20,073 വീടുകള്‍ നാടിന് സമര്‍പ്പിച്ചു; ലൈഫ്’ പദ്ധതിക്കെതിരെ വന്ന എതിര്‍പ്പ് ജനങ്ങള്‍ തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി

നല്ലൊരു പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ അത് നാടും ജനങ്ങളും അംഗീകരിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളമെന്ന് ‘ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മൂന്നര ലക്ഷത്തോളം വീടുകള്‍ കേരളത്തില്‍ ലൈഫ് മിഷനിലൂടെ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്ന് വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി വീടുണ്ടായി എന്ന അഭിമാനബോധം ജനങ്ങളിലുണ്ടായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിക്കെതിരെ വന്ന എതിര്‍പ്പ് കേരള സമൂഹം തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രകടനപത്രിയില്‍ എല്‍ഡിഎഫ് 600 വാഗ്ദാനങ്ങളാണ് നല്‍കിയത്. കഴിഞ്ഞ പ്രകടനപത്രിക ഇറക്കിയപ്പോള്‍ നല്‍കിയ 600 ല്‍ 580 വാഗ്ദാനങ്ങങ്ങള്‍ നടപ്പാക്കിയത് ജനങ്ങള്‍ കണ്ടു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ 20,073 വീടുകളാണ് വ്യാഴാഴ്ച നാടിന് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.പദ്ധതിയുടെ ഭാഗമായി 2023 മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News