എം.ചന്ദ്രന്റെ വിയോഗം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്; മുഖ്യമന്ത്രി പിണറായി വിജയന്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

പാലക്കാട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായിരുന്നു എം ചന്ദ്രന്‍. ദീര്‍ഘകാലം സി.പി.ഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വിവിധ മേഖലകളിലുള്ള തൊഴിലാളികളെ സംഘടിപ്പിച്ച് അണിനിരത്തുന്നതില്‍ ചന്ദ്രന്‍ നേതൃപാടവം പ്രകടമാക്കി.
ശ്രദ്ധേയനായ നിയമസഭാംഗമായിരുന്നു ചന്ദ്രന്‍. അദ്ദേഹത്തിന്റെ സഭയിലെ സജീവമായ ഇടപെടലുകള്‍ ജനകീയ ആവശ്യങ്ങള്‍ സഭാതലത്തില്‍ പ്രതിധ്വനിപ്പിക്കുന്നതിനും നിയമനിര്‍മ്മാണ പ്രക്രിയയെ കൂടുതല്‍ സജീവമാക്കുന്നതിനും സഹായിച്ചു.

പാലക്കാട് ജില്ലയില്‍ പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണ ഘട്ടത്തില്‍ അതിനെതിരെ ശക്തമായ നേതൃത്വം നല്‍കി നയിച്ച നേതാവായിരുന്നു ചന്ദ്രന്‍.

എം. ചന്ദ്രന്റെ വിയോഗം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News