
ചിറ്റൂരിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആരോഗ്യസേവനത്തിന് മുഖ്യ പങ്കുവഹിക്കുന്നതാണ് ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ലെ അവസ്ഥ ആലോചിക്കണം. വളരെ ദയനീയമായ അവസ്ഥയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയുടെ ഉദ്ദേശം ഇത്തരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കലാണ്. കഠിന എതിര്‍പ്പ് കിഫ്ബിയുടെ തുടക്കത്തിലേ ഉണ്ടായി. ഒരുപാട് ആക്ഷേപങ്ങൾ കേട്ടു. നാടിന്റെ അനുഭവം, ഇതുപോലെ അനേക കാര്യങ്ങൾ കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കാൻ സാധിച്ചു എന്നാണ്. അഞ്ച് ഓപ്പറേഷൻ തിയറ്റര്‍, 220 കിടക്കകൾ, കാഷ്വാലിറ്റി, നിരവധി ഡയാലിസിസ് എന്നിവയുള്ള എല്ലാ അര്‍ത്ഥത്തിലും ആധുനിക ആരോഗ്യ കേന്ദ്രമാണ് ഒരുക്കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് ശാരീരികാസ്വാസ്ഥ്യം; ആശങ്ക വേണ്ടെന്ന് മെഡി. കോളേജ് അധികൃതർ
കേരളത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല, എല്ലായിടത്തും കാണാൻ കഴിയും. മെഡിക്കല്‍ കോളേജിൽ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് എൽ ഡി എഫ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. പാലക്കാട് മെഡിക്കല്‍ കോളേജ് വികസനത്തിനായി 9 വര്‍ഷത്തിനിടെ 700 ലേറെ കോടി നല്‍കി. 2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ രംഗം പല ഇല്ലായ്മയും നേരിട്ട 2016 ലാണ് ആര്‍ദ്രം പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം കേട്ടറിഞ്ഞ് വിലപിടിപ്പുള്ള കാറുമായി ചികിത്സിക്കാൻ വന്നത് കേരളം കണ്ടിട്ടുണ്ട്. കോവിഡ് മൂര്‍ദ്ധന്യത്തില്‍ പോലും സംസ്ഥാനത്തിന് തല ഉയര്‍ത്തിപ്പിടിക്കാൻ സാധിച്ചു. നാട്ടിലെ ചികിത്സ സൗകര്യങ്ങളാണ് അതിന് ഇടയാക്കിയത്. ആരോഗ്യരംഗത്തെ നേട്ടങ്ങൾ ജനങ്ങളാകെ സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ്. ഇതിനെ പിന്നോട്ടടിക്കാൻ ശ്രമമുണ്ട് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

