‘ബിജെപിയുടെ ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡാണ് മുനമ്പത്ത് കാണുന്നത്’; മുഖ്യമന്ത്രി

pinarayi-vijayan-press-meet

വഖഫ് ബില്ല് കൊണ്ട് മുനമ്പം വിഷയത്തിന് പരിഹാരമാകില്ലെന്ന് മുഖ്യമന്ത്രി. ബിജെപിയുടെ ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡാണ് മുനമ്പത്ത് കാണുന്നത്. ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയും, ക്രിസ്തീയ വിഭാഗവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘ഇൻസെന്റിവ്‌ ഉയർത്താത്ത കേന്ദ്രത്തിനെതിരെയാണോ അതോ മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനത്തിനെതിരെയാണോ ആശമാർ സമരം ചെയ്യേണ്ടത് ?’: മുഖ്യമന്ത്രി

മുനമ്പത്തേത് സങ്കീർണമായ വിഷയമാണ്. സർക്കാർ നിയോഗിച്ച കമ്മീഷന് തുടരാം എന്ന കോടതി വിധി സ്വാഗതാർഹമാണ്. മുനമ്പത്ത് സ്ഥിരമായ പരിഹാരമാണ് സർക്കാർ ലക്ഷ്യപ്പെടുന്നത്. സംഘപരിവാറിന്റെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭയും, ക്രൈസ്തവരും ആണ്. ക്രൈസ്തവർ ഉൾപ്പെടെയുള്ള മലയോര ജനതയെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിക്കെന്നും മുഖ്യമന്ത്രി

വഖഫ് ബില്ല് പാസായതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. ക്രൈസ്തവരോടുള്ള ആർഎസ്എസ് സമീപനം എന്തെന്ന് ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കാര്യം പറയുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം എന്നും അദ്ദേഹം അത് തിരുത്തി പറഞ്ഞിട്ടുണ്ട്, എന്നാലും ശ്രദ്ധിക്കേണ്ടത് ശ്രദ്ധയ്ക്കണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News