നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധം; തിരുത്തലിനുള്ള സൂചനകളും കാണുന്നില്ല: പിണറായി വിജയൻ

pinarayi vijayan about UDF

യു ഡി എഫ് സർക്കാരിൻ്റെ നയപ്രഖ്യാപനം പ്രതീക്ഷയ്ക്ക് വിരുദ്ധമായതാണെന്നും തിരുത്താനുള്ള സൂചനകൾ കാണുന്നില്ലെന്നും പിണറായി വിജയൻ. ധർമ്മടത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ കുറിച്ച് പറയാത്തത് സംശയം ഉളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം കേരളത്തെ അവ​ഗണിക്കുന്നുണ്ടെന്നത് കോൺ​ഗ്രസിന് അറിയാത്ത കാര്യമല്ല. കേന്ദ്രത്തിൻ്റെ ഇത്തരം തെറ്റായ സമീപനങ്ങളെ തുറന്ന് കാണിക്കേണ്ടുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ യു ഡി എഫ് സർക്കാരിന് അത് സാധിക്കുന്നില്ല. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വില വർദ്ധിക്കുന്നു എന്നാൽ സംസ്ഥാന സർക്കാറിന് ഉണർന്ന് പ്രവർത്തിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: നൈസ മോൾ ഓടിക്കളിക്കും അവളുടെ വീട്ടിൽ; ഫോട്ടോഷൂട്ട് കഴിഞ്ഞ് പ്രധാനമന്ത്രി പോയി, ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ടൗൺഷിപ്പിൽ പ്രിയപ്പെട്ടവർക്ക് വീടുകൾ യാഥാർത്ഥ്യമായി

പുതിയ സർക്കാരിനെ കുറിച്ച് പൂർണമായ വിലയിരുത്തലിനുള്ള സമയമായിട്ടില്ല. കേരളത്തെ മുന്നോട്ട് നയിക്കാൻ ഉതകുന്നതായിരിക്കണം സർക്കാരിൻ്റെ നിലപാടുകൾ അത്തരം നിലപാടുകളാണെങ്കിൽ പിന്തുണയ്ക്കും അല്ലാത്ത പക്ഷം പ്രതിഷേധങ്ങൾ ഉയർത്തുമെന്നും ക്രിയാത്മ പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News