
വെള്ളാപ്പള്ളിക്ക് നൽകുന്നത് ഉചിതമായ സ്വീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് അദ്ദേഹം നിർവ്വഹിച്ചത്. തുടർച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിർത്തുവാനും വെളളാപ്പള്ളിക്ക് കഴിഞ്ഞു. മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവ്വഹിക്കാനും സംഘടനയെ വളർച്ചയിലേക്ക് നയിക്കാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി പദത്തിൽ വെള്ളാപ്പള്ളി നടേശൻ്റെ 30 വർഷങ്ങൾ പൂർത്തിയാക്കിയ സ്നേഹാദര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഷഹബാസ് കൊലപാതക കേസ്: കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
ഗുരുദർശനങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ട് പോകുവാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു. ആർജവം അംഗങ്ങൾക്ക് പകർന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിക്ക്. ഗുരുവിൻ്റെ ദർശനങ്ങൾ നാടാകെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഭൂമി വിദ്യാലയത്തിനായി വിട്ടു നൽകി ഗുരു. അതിന്റെയെല്ലാം ഫലമാണ് ഇന്ന് വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ പുരോഗതിക്ക് കാരണം. ഗുരുദർശനം നാടിനെ പുരോഗതിയിലേക്ക് നയിച്ചതിൻ്റെ ഭാഗമായിട്ടാണ് ഗുരുവിൻ്റെ പേരിൽ ഓപ്പൺ യൂണിവേഴ്സിറ്റി സർക്കാർ തുടങ്ങിയത്. ശ്രീനാരായണ ദർശനം പൂർണ്ണമായും നിർവ്വഹിക്കാൻ എസ്എൻഡിപി യോഗത്തിന് കഴിഞ്ഞു
ഒരു ഘട്ടത്തിൽ ജാതിയില്ല വിളംബരവും ഗുരു നടത്തി. മനുഷ്യനെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വർഗീയ ശക്തികൾ തക്കം പാർത്തിരിക്കുന്നു കാലഘട്ടമാണിത്. ഗുരു എതിന് എതിരെയാണോ എതിർത്തിരുന്നത്, അത് തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനെ ജാഗ്രതയോടെ നേരിടാൻ കഴിയണം. മതപരമായ ആഘോഷം ആക്രമത്തിനുള്ള വേദിയായി മാറ്റുന്നു. ഇതിൻ്റെ ഉദാഹരണമാണ് ഹോളി ആഘോഷം. എന്നാൽ നമ്മുടെ നാട്ടിൽ അത്തരം ചിന്താഗതി ഉണ്ടാവുന്നില്ല. ഉത്തരേന്ത്യയിൽ പള്ളികളിൽ ടാർപോളിൻ ഇട്ടു. ഇവിടെ പള്ളിയുടെ മുറ്റത്ത് പൊങ്കാലയിട്ടു.
ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. ഇവിടെ ജാതി ചോദിക്കാൻ ചിലർ പറയുന്നു. അടുത്ത ജന്മത്തിൽ പൂണൂൽ ഇടുന്ന ബ്രാഹ്മണൻ ആകണമെന്ന് ചിലർ അഗ്രഹിക്കുന്നു. അത്തരക്കാർക്ക് എതിരെ ജാഗ്രത വേണം. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിക്കാൻ എല്ലാ കാലവും ശ്രമിച്ചിട്ടുണ്ട്.
അടുത്തകാലത്ത് ചില പരാമർശങ്ങൾ ഉണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അറിയാവുന്നവർക്ക് അറിയാം അദ്ദേഹത്തെ ചില സമുദായത്തിന് എതിരായ പരമാർശമായി വരുത്താൻ ശ്രമിച്ചു. അത് സമുദായത്തിനെതിരെ ആയിരുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here