കേരളത്തിൽ ഓരോ മേഖലയിലും സ്ത്രീകൾ മുൻനിരയിലേയ്ക്ക് എത്തുകയാണ്; നാടിന്റെ പുരോഗതിയുടെ ലക്ഷണമാണ് ഇത്: മുഖ്യമന്ത്രി

Scuba diving team

കേരളത്തിൽ ഓരോ മേഖലയിലും മുൻനിരയിലേയ്ക്ക് സ്ത്രീകൾ എത്തുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകൾ കടന്നുവരുന്നത് നാടിന്റെ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. അഗ്നിരക്ഷാ വകുപ്പിനു കീഴിൽ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്കൂബാ ഡൈവിങ്ങ് ടീമിനെ പറ്റി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതി വിജയകരമായി ആരംഭിക്കാൻ സാധിച്ചത് പുതിയ പദ്ധതികൾക്ക് പ്രചോദനം നൽകും. കൂടുതൽ മികവോടെ നമുക്ക് മുന്നോട്ടു പോകാം മുഖ്യമന്ത്രി കുറിച്ചു.

Also Read: കേന്ദ്രം കേരളത്തെ കാണുന്നത് ശത്രുവിനെ പോലെ; കേന്ദ്ര അവ​​ഗണന തുറന്നുകാട്ടി: മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റ്

ഒരു നാടിന്റെ പുരോഗതി അളക്കുന്നതിനുള്ള ഏറ്റവും പ്രധാന മാനകങ്ങളിലൊന്ന് സ്ത്രീകളുടെ സാമൂഹിക പദവിയിലുണ്ടാകുന്ന വളർച്ചയാണ്. ഇന്ന് കേരളത്തിൽ ഓരോ മേഖലയിലും മുൻനിരയിലേയ്ക്ക് സ്ത്രീകൾ എത്തുകയാണ്. ലിംഗനീതി ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഈ നേട്ടത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.

സ്ത്രീകൾ പൊതുവിൽ കടന്നു വരാതിരുന്നിരുന്ന തൊഴിൽ മേഖലകളിൽ അവരുടെ സാന്നിധ്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നിരവധി പ്രവർത്തനങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന് ഉദ്ഘാടനം ചെയ്ത അഗ്നിരക്ഷാ വകുപ്പിനു കീഴിൽ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്കൂബാ ഡൈവിങ്ങ് ടീം.

ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ജലാശയ അപകടങ്ങൾ ലഘൂകരിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ്സിനു കീഴിലുള്ള ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടന്നത്. 2024 ൽ അഗ്നിരക്ഷാ വകുപ്പിൽ ചരിത്രത്തിൽ തന്നെ ആദ്യമായി നിയമിതരായ 100 വനിതാ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരിൽ നിന്നും തിരഞ്ഞെടുത്ത പതിനേഴ് പേർക്കാണ് പരിശീലനം നൽകിയിട്ടുള്ളത്. ഈ പദ്ധതി വിജയകരമായി ആരംഭിക്കാൻ സാധിച്ചത് സമാനമായ നിരവധി പുതിയ പദ്ധതികൾക്ക് പ്രചോദനം പകരും. കൂടുതൽ മികവോടെ നമുക്ക് മുന്നോട്ടു പോകാം. മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News