‘ഇംഗ്ലീഷ് പഠിക്കരുതെന്ന് പറയുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ’; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

pinarayi vijayan

വൈദേശികം ആയത് കൊണ്ട് ഇംഗ്ലീഷ് പാടില്ലെന്ന് പറയുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വൈദേശിക നയങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഭരണഘടന തന്നെ ഉണ്ടാവില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇംഗ്ലീഷ് പറയുന്നവർ സമീപ ഭാവിയിൽ നാണക്കേട് അനുഭവിക്കേണ്ടിവരുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുള്ള മറുപടിയായിരുന്നു ഇത്.

വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നത് ആയിരുന്നില്ല ഭരണഘടനയുടെ ലക്ഷ്യം. വൈവിധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതാണ് ഭരണഘടന. നിര്‍ഭയമായി അഭിപ്രായം പറയാന്‍ കഴിയുന്ന സാഹചര്യം ഇന്നുണ്ടോയെന്ന് പരിശോധിക്കണം. അഭിപ്രായത്തിനു കൂച്ചുവിലങ്ങിട്ടാല്‍ എവിടെയാണ് ഭരണഘടനക്ക് പ്രസക്തി. ഭരണഘടനാ പഠനം ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും രാജ്യത്തെ വര്‍ത്തമാന സാഹചര്യം പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുന്നു, ഇതിന്റെ പ്രത്യാഘാതം ഭാവിയില്‍ കാണാം’: എ വിജയരാഘവന്‍

കേരള നിയമസഭ പുരോഗമനപരമായ നിരവധി നിയമങ്ങള്‍ പാസാക്കി. ഇതെല്ലാം ഉള്‍കൊളുന്നതാണ് പുസ്തകങ്ങള്‍. കേരള നിയമസഭയുടെ മാതൃകാപരമായ ഇടപെടല്‍ ആണ് ഭരണഘടന നിര്‍മാണ സഭാ ചര്‍ച്ചകളുടെ പുസ്തകം. ഭരണഘടന രൂപപ്പെട്ടത് ആശയസംവാദത്തിലൂടെയാണ്. തൊട്ടുകുടായ്മ എന്താണെന്ന് നമുക്ക് മാത്രമേ അറിയുള്ളൂ. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതി രാജ്യത്ത് ഉറപ്പാക്കുന്നുണ്ടോ? ചിലര്‍ക്ക് മാത്രം നീതി ലഭ്യമാകുന്നു.

സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ പേരില്‍ സഹായം നിഷേധിക്കുമ്പോള്‍ രാഷ്ട്രീയ നീതി നിഷേധിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് ജയിലില്‍ കഴിയേണ്ട സ്ഥിതിയാണ്. ചിലയിടങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News