‘ബജറ്റ് കഴിയുമ്പോൾ വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്’, എന്ത് വിസ്മയം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ്

pinarayi vijayan

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ നിന്ന് എന്ത് വിസ്മയം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ബജറ്റ് കഴിയുമ്പോൾ സർക്കാർ ജീവനക്കാർക്ക് വിസ്മയം ഉണ്ടാകുമെന്നാണ് വി ഡി സതീശൻ പറഞ്ഞിരുന്നതെന്നും താൻ നോക്കിയിട്ട് ഒന്നും കണ്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. അഞ്ചുവർഷം കഴിയുമ്പോൾ ശമ്പള പരിഷ്കരണം എന്നതാണ് സാധാരണ നടക്കുന്നതെന്നും ഇത് തുടരുമോയെന്നും അദ്ദേഹം ചോദിച്ചു.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി കഴിഞ്ഞ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ന്യൂ പെൻഷൻ സ്കീം തുടരും എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ അശ്വോർഡ് പെൻഷൻ നിർത്തലാക്കും എന്നാണ് പറഞ്ഞത്. കേരളത്തിന് വലിയ അപകടം സംഭവിക്കുന്നു എന്ന സൂചനയാണ് ബജറ്റ് നൽകുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി വലിയ പദ്ധതിയാണ് എന്നാണ് പറഞ്ഞത്. പക്ഷേ 10 കോടി രൂപയാണ് നീക്കിവെച്ചത്. പ്രഹസനമായി തോന്നുന്നു.

also read:‘ജനക്ഷേമ പദ്ധതികളിൽ നിന്ന് യു‍ഡിഎഫ് സർക്കാർ പിന്മാറുന്നു’; പരമ്പരാഗത വ്യവസായ മേഖലയിൽ നേരത്തെ ഉണ്ടായിരുന്ന വിഹിതം ബജറ്റിൽ വെട്ടിക്കുറച്ചെന്ന് പിണറായി വിജയൻ

5 ലക്ഷത്തിൽ അധിക വീടുകൾ അതിൻറെ ഭാഗമായി യാഥാർത്ഥ്യമായി.ലൈഫ് പദ്ധതിയെ തകർക്കാൻ ഉള്ള നീക്കം നടക്കുന്നു.കൃത്യമായ പ്ലാനിങ് ഇല്ലാതെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായത്. എസ് സി എസ് ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചു.ഇത് ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നതിന്റെ തുടക്കമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News