
ധവളപത്രം മുന്നോട്ടുവെച്ച അതേ നവ ലിബറൽ കുറിപ്പടികൾ ബജറ്റിലും വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. റവന്യൂ കമ്മി നവ ലിബറൽ ചിന്താഗതിക്കാരുടെ സ്ഥിര പല്ലവിയാണെന്നും ഇത് ധവള പത്രത്തിൽ ധാരാളമായി പറയുന്നത് കാണാമെന്നും അദ്ദേഹം വിമർശിച്ചു. ഖജനാവ് കാലിയാണ് എന്ന വ്യാജ പ്രചാരണത്തിന് സൈദ്ധാന്തിക ന്യായീകരകണം ആണ് ധവളപത്രം ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 47000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞ ഗവൺമെൻ്റിന് കഴിഞ്ഞു.സർക്കാർ മാറുമ്പോൾ 5000 കോടി ഖജനാവിൽ ബാക്കിയുണ്ടായിരുന്നു. റിസർവ് ബാങ്ക് അത് സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം മറച്ചു വെയ്ക്കാൻ ആണ് യു ഡി എഫ് ഗവൺമെൻ്റ് ശ്രമിച്ചത്. ഖജനാവ് കാലിയാണ് എന്ന വ്യാജ പ്രചാരണത്തിന് സൈദ്ധാന്തിക ന്യായീകരകണം ആണ് ധവളപത്രം ശ്രമിക്കുന്നതാണ് ധവളപത്രം. കട ഭാരത്തിൻ്റെ കണക്ക് എടുത്താൽ രാജ്യത്തെ പട്ടികയിൽ ആദ്യത്തെ പത്തിൽ കേരളത്തിൻ്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർക്ക് താങ്ങായിരുന്ന സാമൂഹ്യ സുരക്ഷിതത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ധവള പത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലാഭത്തിൽ അല്ല എന്ന് മുദ്രകുത്തി പല പൊതുമേഖല സ്ഥാപനങ്ങളെയും വിറ്റഴിക്കാനുള്ള നിർദ്ദേശം ആണ് ഇതിൽ ഉള്ളത്.
കേരളത്തിൻ്റെ തീരവും തുറമുഖവും, ആരോഗ്യ ഊർജ മേഖലകളും സ്വകാര്യ കുത്തകൾക്ക് നൽകുന്ന നിർദ്ദേശമാണ് ധവളപത്രത്തിൽ ഉള്ളത്
ചങ്ങാത്ത മുതലാളിത്വത്തിനുള്ള കളമൊരുക്കലാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

