‘യുഡിഎഫ് സർക്കാ‌ർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തുവിട്ടു, അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ’; പിണറായി വിജയൻ

PINARAYI VIJAYAN

യുഡിഎഫ് സർക്കാർ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സർക്കാർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പ്രഖ്യാപിച്ചു. അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്, ഇത് മുൻപിൽ തുറന്നു കാണിക്കാനാണ് ഈ ധവളപത്രം പുറത്തിറക്കുന്നതെന്ന് പിണറായി വിജയൻ പറ‍ഞ്ഞു.

പത്തുവർഷം കൊണ്ട് ബാധ്യതകൾ വർദ്ധിച്ചു എന്നാണ് പുതിയ സർക്കാർ പറഞ്ഞത്. അതിന്റെ യാഥാർത്ഥ്യം പരിശോധിക്കേണ്ടതുണ്ട്. 2011-16ലെ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ കടം 1.93 ആയി വർധിച്ചു. എൽഡിഎഫ് കാലത്ത് 1.93 നിന്ന് 1.86 ആയി കുറഞ്ഞതായി പിണറായി വിജയൻ പറഞ്ഞു.

also read; ‘ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നത്’; എംഎ ബേബി

ഈ കണക്ക് എല്ലാം സർക്കാർ മറച്ചു വെക്കുകയാണ്. പകരം 5 ലക്ഷം കോടി കടം ഉണ്ടെന്ന് പറയുന്നു കേരളത്തിൽ ധൂർത്ത് ആണെന്നും, നികുതിയിൽ കെടുകാര്യസ്ഥ ആണ് എന്നും പ്രചരണം നടത്തുന്നതായി പിണറായി വിജയൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News