“ലോക പൊലീസായി അമേരിക്ക; ഇന്ത്യയുടെ നിലപാട് നിർഭാ​ഗ്യകരം”: മുഖ്യമന്ത്രി പിണറായി വിജയൻ

ldf pinarayi vijayan cpim

പെരളശ്ശേരിയിൽ നടന്ന എകെജി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ അന്തർദേശീയവും ദേശീയവുമായ വിഷയങ്ങളിൽ ശക്തമായ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊർജം പകർന്ന നേതാവായിരുന്നു എ.കെ.ജിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ലോകം ഇന്ന് ഭീതിയിലാണ് കഴിയുന്നതെന്നും അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾ എല്ലാ അതിരുകളും ലംഘിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രങ്ങൾക്കും സ്വതന്ത്രമായ നിലപാടുകൾ ഉണ്ടാകേണ്ടതുണ്ടെങ്കിലും അമേരിക്ക ലോക പൊലീസ് ചമയുന്നുവെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇറാന്റെ പരമോന്നത നേതാവിനെയും കുടുംബത്തെയും വധിച്ചതായി ചൂണ്ടിക്കാട്ടി, ഇത് ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് നിർഭാഗ്യകരമാണെന്നും വിമർശിച്ചു. ഇറാനിൽ നിന്ന് പ്രകൃതിവാതകം എത്തിക്കുന്നതിന് കരാർ ഉണ്ടായിരുന്നുവെങ്കിലും അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് അത് തടയപ്പെട്ടുവെന്നും പിന്നീട് മൻമോഹൻ സർക്കാർ ആ പദ്ധതി ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. അന്ന് അത് നടപ്പാക്കിയിരുന്നുവെങ്കിൽ രാജ്യത്ത് ഗ്യാസ് സിലിണ്ടർ ക്ഷാമം ഉണ്ടായിരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read : കോൺ​ഗ്രസും ബെജെപിയും ഒരമ്മ പെറ്റ മക്കൾ…; സ്വന്തം ഡീല് മറയ്ക്കാൻ കള്ളങ്ങളുടെ മേൽ കള്ളങ്ങൾ പറയുന്ന കോൺ​ഗ്രസ്

അമേരിക്കയുടെ സമ്മതം തേടേണ്ട ഗതികേടിലേക്ക് രാജ്യം നീങ്ങിയതായും, ഇന്ത്യയുടെ പരമാധികാരം എവിടെ പോയെന്ന ചോദ്യം അദ്ദേഹം ഉയർത്തുകയും ചെയ്തു. ഈ വിധേയത്വം കാരണം ഇന്ത്യ ലോകത്തിന് മുമ്പിൽ ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് എതിരായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും, ബിജെപിയും കോൺഗ്രസും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി പണക്കാർ കൂടുതൽ സമ്പന്നരാകുകയാണെന്നും, ഇതിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയർന്ന് വരുന്നതായും അദ്ദേഹം പറഞ്ഞു. വർഗീയതയുടെ പേരിൽ വിദ്വേഷം പടർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News