വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രിയും

വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദന്‍മാസ്റ്ററും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലുമെത്തി. മുഖ്യമന്ത്രി തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തും ഗോവിന്ദന്‍മാസ്റ്റര്‍ കുന്ദമംഗലം മണ്ഡലത്തിലെ കുന്നത്ത് പാലത്തും എല്‍ഡിഎഫ് റാലികളില്‍ പങ്കെടുത്തു. മണ്ഡല പര്യടനം നടത്തുന്ന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്

കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം മഞ്ചേശ്വരം മണ്ഡലത്തിലാണ് പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്ററുടെ പര്യടനം കാട്ടുകുക്കെയില്‍ നിന്നാരംഭിച്ച് സുള്ള്യമേയിലാണ് സമാപിക്കും. യു ഡി എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയും മണ്ഡലത്തിലെ വിവിധ യോഗങ്ങളിലും പങ്കെടുക്കും.

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്റെ മണ്ഡല പൊതുപര്യടനം തുടരുന്നു. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തുന്ന എം വി ജയരാജന് മലയോര ജനത ഊഷ്മള വരവേല്‍പ്പാണ് നല്‍കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിലാണ്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി രഘുനാഥിന് ഇന്ന് പ്രചാരണമില്ല.

Also Read : വിശക്കുന്നവർക്ക് ഭക്ഷണവുമായി സാറ അലിഖാൻ; വിനയ് ഫോർട്ടിന്റെ കഥാപാത്രവുമായി സാമ്യമെന്ന് കമന്റ്

കോഴിക്കോട് മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി എളമരം കരീമിന്റെ പ്രചരണ പരിപാടികള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മണ്ഡലത്തിലെത്തി. കോഴിക്കോട് ടൗണില്‍ പ്രചാരണത്തിലാണ് എളമരം കരീം. വിവിധ വ്യാപാരികളുമായും കായിക രംഗത്തുള്ളവരുമായും ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. എളമരം കരീമിന് കെട്ടിവെക്കാനുള്ള തുക ഭരണഘടന സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് കൈമാറി.

യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ കൊടുവള്ളി മണ്ഡലത്തിലെ കുടുംബയോഗങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശ് എലത്തൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലുമാണ് പങ്കെടുക്കുന്നത്. വടകര മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലപര്യടനം കൂത്തുപറമ്പ് മണ്ഡലത്തില്‍ പുരോഗമിക്കുന്നു. രാവിലെ 8.30ന് പൂള ബസാറില്‍ നിന്ന് തുടങ്ങിയ പര്യടനം വൈകുന്നേരം ആറുമണിക്ക് മുക്കാലിക്കരയിലാണ് സമാപിക്കുക.

യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പ്രചാരണത്തിലാണ്. വൈകുന്നേരം വളയം ടൗണില്‍ റോഡ് ഷോയിലും പങ്കെടുക്കും. വയനാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തി. മുക്കത്ത് നടന്ന റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കല്‍പ്പറ്റയിലെ വിവിധ പരിപാടികളിലും വോട്ടര്‍മാരുമായി സംവദിക്കുന്നു.

മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വസീഫ് മഞ്ചേരി, മങ്കട എന്നിവിടങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കാണുന്നു. പൊന്നാനി എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എസ് ഹംസ ഇന്ന് പ്രചരണത്തിനിറങ്ങില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി തിരൂരങ്ങാടി, കോട്ടക്കല്‍ എന്നിവിടങ്ങളിലും പര്യടനം നടത്തുന്നു. പാലക്കാട് മണ്ഡലം ഇടത് സ്ഥാനാര്‍ഥി എ വിജയരാഘവന്റെ ഇന്നത്തെ പര്യടനം ഒറ്റപ്പാലം നിയോജക മണ്ഡലത്തിലാണ്.

തച്ചനാട്ടുകര, ശ്രീകൃഷ്ണപുരം, കടമ്പൂര്‍, നെല്ലിക്കുറിശ്ശി തുടങ്ങിയ സ്ഥലങ്ങളിലാണ് പര്യടനം നടത്തുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ കോങ്ങാട് മണ്ഡലത്തിലും പര്യടനം നടത്തുന്നു. ആലത്തൂര്‍ മണ്ഡലം ഇടത് പക്ഷ സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ ഇന്ന് തരൂര്‍ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. മേപ്പാടം, നെച്ചൂര്‍, കോതപുരം, തച്ചനടി, തെക്കേത്തറ എന്നിവിടങ്ങളിലെ വോട്ടര്‍മാരുമായി ഇദ്ദേഹം സംവദിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ഇന്ന് പര്യടനമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News