
ദില്ലിയിൽ സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പിണറായി വിജയൻ. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണെന്നും കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിൻ്റെ ഭാഗമായി. സിപിഐഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീർത്തിരുന്നു. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ലോക് സഭയിലും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണ്. സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിൻ്റെ ഭാഗമായി. സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീർത്തിരുന്നു. പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്.
ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു. ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണ്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

