ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ രാജ്യത്തിന് വലിയ അപകടം, പ്രധാനമന്തി വിഷലിപ്തമായ വർഗ്ഗീയ പ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ രാജ്യത്തിന് വലിയ അപകടം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ പരാജയപെടുത്താനുള്ള പൊതു സാഹചര്യം നിലവിലുണ്ട്. സാഹചര്യങ്ങൾ തങ്ങൾക്കെതിരാണെന്ന് ബിജെപിയും മനസിലാക്കി.പ്രധാനമന്തി വിഷലിപ്തമായ വർഗ്ഗീയ പ്രചരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടേത് കുറ്റകരമായ അനാസ്ഥ.കേരളത്തിൻ്റെ ശബ്ദം പാർലമെൻ്റിൽ ഉയർന്നില്ല,ബിജെപിക്ക് കേരളവിരുദ്ധ സമീപനമാണ്.ബിജെപി യെ കേരളം സ്വീകരിക്കില്ല. ഇന്നലെ സ്വീകരിച്ചില്ല ഇന്നും സ്വീകരിക്കില്ല നാളെയും സ്വീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കെ സുധാകരന്റെ പിഎ ബിജെപിയിൽ; എൻഡിഎ സ്ഥാനാർത്ഥിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു
യുഡിഎഫ് എം പിമാരും കേരള വിരുദ്ധ സമീപനം സ്വീകരിച്ചു.ഇരുപത് മണ്ഡലങ്ങളിലും എൽഡിഎഫ് അനുകൂല തരംഗമാണ്.മോദി പച്ചയായി വർഗ്ഗീയ പ്രചരണം നടത്തുന്നു.തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടനേ ഇടപെടേണ്ടതായിരുന്നു.നിഷ്പക്ഷത തെളിയിക്കേണ്ട അവസരമായിരുന്നു.അത്തരം ഇടപെടൽ കമ്മീഷൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.ഭരണഘടന സ്ഥാപനങ്ങളെ ബിജെപി കാൽക്കീഴിൽ കൊണ്ടുവന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാനുവർത്തികളാക്കുന്നു. വിഷയം പരമോന്നത കോടതിയിൽ എത്തും.ഗൗരവമുള്ള രാഷ്ട്രീയ പ്രവർത്തകനാകാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല.അതീവ ഗൗരവമുള്ള വിഷയങ്ങളിൽ നിലപാടില്ല.കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്.തീർത്തും അപക്വമായ നിലപാടാണ് സ്വീകരിച്ചത്.പഴയ പേരിലേക്ക് മാറരുത് എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു.രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചു കിട്ടും എന്നും പ്രതീക്ഷിക്കണം.പ്രധാനമന്ത്രിക്ക് രാഹുലിനെ വിമർശിക്കേണ്ടി വരുന്നില്ല.പ്രധാനമന്ത്രിക്ക് കുളിർമ്മ നൽകുന്ന സമീപനമാണ് രാഹുൽ ഗാന്ധിയുടേത്സി എ എയ്ക്ക് എതിരെ പ്രതികരിക്കാത്തത് ബിജെപിയെ സന്തോഷിപ്പിക്കാൻ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷണം ന്യൂനപക്ഷത്തിൻ്റെ മാത്രം വിഷയമല്ല.ന്യൂനപക്ഷ സംരക്ഷണം രാജ്യത്തിൻ്റെ പൊതു വിഷയമാണ്ന്യൂനപക്ഷ സംരക്ഷണത്തിൽ ഇടതിൻ്റ സ്ഥാനം പ്രധാനമാണെന്ന് അനുഭവങ്ങൾ തെളിയിച്ചതാണ്. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഇടതുപക്ഷമാണ്.കുഞ്ഞാലിക്കുട്ടിക്ക് കോൺഗ്രസ്സിനെ തള്ളിപ്പറയാനാകില്ല.സമസ്ത ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നുണ്ട്. ഇടത് പക്ഷത്തിൻ്റെ ഇടപെടൽ അനുഭവത്തിലൂടെ ബോധ്യപ്പെട്ടതാണ്.

ALSO READ: ‘ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ല’, ഒരിക്കൽ ലൊക്കേഷനിലേക്ക് പാമ്പ് വന്നു, എല്ലാവരും ഓടി പക്ഷെ ചേട്ടൻ മാത്രം ഇരുന്നു; സുചിത്ര

സംഭവിക്കാൻ പാടില്ലാത്തതാണ് സൂറത്തിൽ ഉണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്.കോൺഗ്രസ് നാമനിർദ്ദേശ പത്രികയിൽ ഒപ്പിടുന്നയാൾ പോലും വിശ്വസ്തനല്ലാത്ത അവസ്ഥ,ഏത് കളിയാണ് നടന്നതെന്ന് പുറത്ത് വരണം.ഏത് കളിയും കളിക്കുന്നവരാണ് ബിജെപി എന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൻ്റെ പദ്ധതികൾ സ്വന്തമാക്കി ബിജെപി പരസ്യം ചെയ്യുന്നു.വാട്ടർമെട്രോ കേരളത്തിൻ്റെ മാത്രം പദ്ധതിയാണ്. പാരിസ്ഥിതിക അനുമതി നൽകിയതാണ് കേന്ദ്രവുമായുള്ള ഏക ബന്ധം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News