‘എല്ലാം ഒറ്റക്ക് വേണമെന്ന മനോഭാവമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം’: മുഖ്യമന്ത്രി

മതനിരപേക്ഷ ശക്തികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് തയ്യാറാവാതിരുന്നതാണ് 3 സംസ്ഥാനങ്ങളിലെ പരാജയത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ഒറ്റക്ക് വേണമെന്ന അത്യാര്‍ത്തി പിടിച്ച സമീപനമാണ് പരാജയത്തിന് കാരണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റ് കേന്ദ്രം തടഞ്ഞുവച്ചിട്ടും കേരളത്തിലെ പ്രതിപക്ഷം അതി നെതിരെ മിണ്ടു ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് തൃശൂര്‍ കിലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Also Read; ‘സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ച മുന്‍പ് വരെ ക്ലാസ്സ്’:വിമര്‍ശനം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തൃഷ

വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന കാര്യത്തില്‍ സ്വയം ബി ജെ പി യുടെ ബി ടീമാകാനാണ് കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. ദേശീയ നേതൃത്വം തിരുത്താന്‍ തയ്യാറായില്ലന്ന് മാത്രമല്ല, ഒപ്പം കൂടുകയായിരുന്നു. രാജസ്ഥാനില്‍ സി പി ഐ എം അടക്കമുള്ള പാര്‍ട്ടികളെ കോണ്‍ഗ്രസ് അകറ്റി നിര്‍ത്തി.

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് തടഞ്ഞുവച്ചപ്പോഴും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ബില്ല് ഗവര്‍ണര്‍ തടഞ്ഞുവച്ചപ്പോഴും പ്രതിപക്ഷം മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ചില ക്യാമറകള്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News