കനത്ത ചൂടിലും കൊല്ലത്തെ പൊതുയോഗങ്ങളിൽ എത്തിയത് പതിനായിരങ്ങൾ; ആവേശമായി മുഖ്യമന്ത്രി

PINARAYI VIJAYAN AT KOLLAM

കൊല്ലത്തെ പൊതുയോഗങ്ങളിൽ പ്രതിപക്ഷത്തിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. അവഗണനയിൽ കേരള വിരുദ്ധ മുന്നണിയായി പ്രതിപക്ഷം മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രകൃതി ദുരന്തങ്ങളിൽ പോലും കേന്ദ്രം കേരളത്തെ അവഗണിച്ചു. കടുത്ത സാമ്പത്തിക ഉപരോധത്തിന് ഇടയിലും കേരളം വികസനവും ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി, എന്നും ഇടതു സർക്കാരിൻറെ ക്രിയാത്മകമായ ഇടപെടലാണ് നാടിൻറെ പുരോഗതിക്ക് വഴിവച്ചതെന്നും മുഖ്യമന്ത്രി യോഗങ്ങളിൽ ചൂണ്ടിക്കാട്ടി. വയനാട് പുനരധിവാസത്തിലും ജനങ്ങളെ കബളിപ്പിച്ച പ്രതിപക്ഷത്തെ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. അവസരവാദങ്ങളുടെ മൂർത്തീകരണങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ തകർത്തു കളയാം എന്നത് വ്യാമോഹം മാത്രമാണ്. എതിരാളികളുടെ കാര്യം ദയനീയം ജനം തിരിച്ചറിയുക തന്നെ ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിൽ; മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത്

കനത്ത ചൂടിലും ചവറയിൽ കൊല്ലത്തും കൊട്ടാരക്കരയിലും വിപ്ലവ ഭുമിയായ ചടയമംഗലത്തെ കയ്ക്കലിലും പതിനായിരങ്ങൾ ഒഴുകിയെത്തി. ജനങ്ങൾ കലവറ ഇല്ലാത്ത സ്നേഹമാണ് എൽഡിഎഫിന് നൽകുന്നതെന്നും വീണ്ടും അത് തുടരുമെന്നാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി യോഗങ്ങളിൽ പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്തെ പൊതുയോഗങ്ങളിൽ ആയിരിക്കും പങ്കെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News