ആവേശമായി ക്യാപ്റ്റൻ്റെ ധർമടത്തെ പര്യടനങ്ങൾ

pinarayi vijayan election campaign

മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലെ പര്യടനത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നാട്ടുകാരിൽ ഒരാളായി കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുട പര്യടനം. കേരളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെ കാണാൻ നിരവധി ജനങ്ങളാണ് തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലേക്ക് ഒഴുകിയെത്തിയത്.

ഇന്നലെ രാവിലെ പത്തുമണിയോടെ പറമ്പായിൽ നിന്നാണ് പിണറായി വിജയൻ പര്യടനം ആരംഭിച്ചത്. പതിവുപോലെ സ്വന്തം നാട്ടുകാരനായ മുഖ്യമന്ത്രിയെ കാണാൻ ജനങ്ങൾ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഒഴുകിയെത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനത്തിലായിരുന്നതിനാൽ ധർമ്മടത്തെത്താൻ അല്പം വൈകി എന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു. എന്നാൽ ഓരോ നാട്ടുകാരും സ്ഥാനാർത്ഥിയായി മാറി തനിക്ക് വോട്ട് അഭ്യർത്ഥിക്കുകയായിരുന്നു എന്നും അത് എൽഡിഎഫിനോടുള്ള വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു

Also read: പിറവത്ത് വികസനം പിറക്കും ഇടതുപക്ഷത്തിലൂടെ… സാബു കെ ജേക്കബിലൂടെ…

രണ്ടു ദിവസങ്ങൾ മാത്രമാണ് മുഖ്യമന്ത്രിക്ക് ധർമ്മടം മണ്ഡലത്തിൽ പര്യടനം നടത്താനായി ലഭിച്ചത്. എന്നാൽ ഈ ചുരുങ്ങിയ സമയത്തിലും എല്ലാ സ്വീകരണ കേന്ദ്രത്തിലും മുഖ്യമന്ത്രി എത്തി. അതും കൃത്യസമയത്ത് തന്നെ. യുഡിഎഫ് ഒരു വശത്ത് കള്ളക്കണക്കുകൾ നിരത്തുമ്പോൾ എൽഡിഎഫ് സർക്കാറിന്റെ കഴിഞ്ഞകാലത്തെ വികസന നേട്ടങ്ങൾ ഓരോന്നായി എണ്ണി പറയുകായാണ് കേരളത്തൻ്റെ ക്യാപ്റ്റൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News