സഹകരണ മേഖലയെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നും നീക്കം നടക്കുന്നു: പിണറായി വിജയൻ

pinarayi vijayan

സഹകരണ മേഖലയെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നീക്കം നടക്കുന്നുവെന്നും അതിൻ്റെ ഉദ്ദേശം വേറെയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നും നേരത്തെയില്ലാത്ത പ്രശ്നങ്ങൾ ചിലതിപ്പോൾ ഉണ്ടാകുന്നുവെന്നും അതിനെ അതീവ ഗൗരവമായി സഹകരണ മേഖല കാണുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.

അതിൻറെ പേരിൽ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നതിൻ്റെ ഉദ്ദേശം വേറെയാണ്. അത് നേരിടാൻ ശക്തമായ നിയമസംവിധാനങ്ങളുണ്ടെന്നും തട്ടിപ്പുകാരെ ദയാദാക്ഷിണ്യമില്ലാതെ നേരിടാൻ തയ്യാറാകുന്നുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സഹകാരികൾ ഒറ്റക്കെട്ടായി നിൽക്കാറുണ്ട്. അതിൽ രാഷ്ട്രീയ വ്യത്യാസമില്ല. എന്നാൽ കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിക്കുകയാണ് എന്ന് കള്ള പ്രചരണം ചിലർ അഴിച്ചുവിട്ടു. കേരളത്തിലെ സഹകാരികളിൽ ഒരു ചെറു വിഭാഗം ആ പ്രചരണത്തിന് ഒപ്പം നിന്നു. എന്നാൽ അന്നത്തെ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി.

Also read: യു ഡി എഫ്, ബി ജെ പി യുടെ ‘ബി’ ടീമല്ല, സൂപ്പർ ടീമായി മാറി: പി രാജീവ്

നിക്ഷേപിച്ച ഒരു തുകയും നഷ്ടപ്പെടില്ല എന്ന് അന്ന് സർക്കാർ ഉറപ്പ് നൽകി അതിനാൽ സഹകരണ മേഖല തകർന്നില്ല. കരുത്തോടെ നിന്നു. എന്നാൽ സഹകരണ മേഖലയ്ക്ക് വലിയ അപചയം ഉണ്ടാക്കുന്ന മറ്റൊരു സംവിധാനം ഇപ്പോൾ വന്നിട്ടുണ്ടെന്നും. മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ തോന്നിയപോലെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും നിരവധി പരാതികൾ അതുമായി ബന്ധപ്പെട്ട് വരുന്നുവെന്നും അതിന് പരിഹാരമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News