കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി; പത്ത് വർഷമായി നാട് സമാധാനപൂർണ്ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

LDF Progress Report 2026

എ.കെ.ജിയുടെ സ്മരണ പുതുക്കി ധർമ്മടം സൗത്ത് ലോക്കൽ വികസന സംവാദ സദസ്സും തെരഞ്ഞെടുപ്പ് കൺവെൻഷനും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2016 വരെ വ്യവസായങ്ങൾക്ക് അനുയോജ്യമല്ലാത്ത ഇടമെന്ന പേരുദോഷം കേട്ടിരുന്ന കേരളം ഇന്ന് നിക്ഷേപ സൗഹൃദ പട്ടികയിൽ ഒന്നാമതെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ കൃത്യമായ ഇടപെടലുകളും നയങ്ങളുമാണ് ഈ മാറ്റത്തിന് കാരണമായത്. കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചത് കേരളത്തിന്റെ മാറിയ മുഖത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്ന കേന്ദ്രം രാജ്യത്തിന്റെ പരമാധികാരം കളഞ്ഞുകുളിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമായ നേട്ടമാണ്. നാട് തീർത്തും ശാന്തമാണെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനവും സമാധാനവും ഒത്തുചേരുന്ന കേരള മോഡൽ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ എൽഡിഎഫിന് ജനങ്ങൾ പിന്തുണ നൽകണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News