
പൊതുജനങ്ങളിൽ നിന്ന് നേരിട്ട് നിവേദനങ്ങൾ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി നിവേദനങ്ങൾ സ്വീകരിച്ചത്. പൊതുജനങ്ങളെ നേരിട്ട് കേൽക്കാനും നിവേദനങ്ങൾ സ്വീകരിക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ഉച്ച വരെയുള്ള സമയം മാറ്റി വച്ചത്. പിണറായി കൺവെൻഷൻ സെൻ്ററിലെ ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വച്ചാണ് നിവേദനങ്ങൾ സ്വീകരിച്ചത്. അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനങ്ങൾ കൈമാറി.
മണ്ഡലത്തിലുള്ളവർക്ക് വേണ്ടിയാണ് നിവേദനങ്ങൾ കൈപ്പറ്റാനായി സമയം മാറ്റി വച്ചതെങ്കിലും മണ്ഡലത്തിന് പുറത്തുള്ളവരും എത്തിയതോടെ തിരക്ക് വർദ്ധിച്ചു. ടോക്കൺ നൽകിയുള്ള ക്രമീകരണമായതിനാൽ ജനക്കൾക്ക് സുഗമമായി നിവേദനങ്ങൾ നൽകി മടങ്ങാനായി. നിവേദനങ്ങൾ വായിച്ചു നോക്കി വേഗത്തിൽ പരിഹരിക്കാൻ കഴിയുന്നവയ്ക്ക് തത്സമയ പരിഹാരവുമുണ്ടായി. കൂടുതൽ പരിശോധന ആവശ്യമായവയിൽ സത്വര നടപടികൾ ഉണ്ടാകുമെന്ന ഉറപ്പും നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here