
മലയാള കവിതയിലും സാഹിത്യ നിരൂപണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. നാടകം, സംഗീതം, തത്വചിന്ത തുടങ്ങിയ മേഖലകളിലും അദ്ദേഹം വിലപ്പെട്ട സംഭാവന നൽകിയെന്നും കുടുംബാംഗങ്ങളേയും ഉറ്റവരേയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു പി. നാരായണക്കുറുപ്പിന്റെ അന്ത്യം. തൈക്കാട് ശാന്തികവാടത്തിൽ വെച്ച് ഞായറാഴ്ച വൈകീട്ട് 3.30 നാണ് അദ്ദേഹത്തിന്റെ സംസ്കാരം.
Also Read: പനിച്ച് വിറച്ച് കേരളം: ഇന്ന് ചികിത്സ തേടിയത് 13187 പേർ; ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല വ്യാപനം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പി. നാരായണക്കുറുപ്പിന്റെ ജനനം. 2022 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുന്നത്. കേരളസാഹിത്യ അക്കാദമി, ഓടക്കുഴൽ തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

