അങ്കത്തിനൊരുങ്ങി…! ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Pinarayi Vijayan nomination

ർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ രജിസ്ട്രാർക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമെത്തിയാണ് മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്. ധർമ്മടത്ത് മൂന്നാം ചരിത്രവിജയം തേടി മത്സരത്തിനിറങ്ങുന്ന പിണറായി വിജയൻ തലശ്ശേരിയിലെ ജില്ലാ രജിസ്‌ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്.

രാവിലെ 11 മണിയോട് കൂടി എൽഡിഎഫ് നേതാക്കൾക്ക് ഒപ്പമാണ് മുഖ്യമന്ത്രി പത്രിക സമർപ്പണത്തിന് എത്തിയത്. സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജൻ, ജില്ല സെക്രട്ടറി കെകെ രാഗേഷ്, സംസ്ഥാന സമതി അംഗങ്ങളായ എഎൻ ഷംസീർ പി ശശി എൻ ചന്ദ്രൻ CPI നേതാവ് സിഎൻ ചന്ദ്രൻ തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

Also read: സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം; കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ രാജിയിലേക്ക്?

പത്രിക സമർപ്പണത്തിന് പിന്നാലെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണാവേശവും ഇരട്ടിയായി. 22ാം തീയതി വരെ മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിലുണ്ടാകും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലേയ്ക്ക് പ്രചാരണത്തിനായി പോകും. രണ്ടാം തീയതി മുതൽ വീണ്ടും ധർമ്മടം മണ്ഡത്തിൽ പ്രചാരണത്തിനായി എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News