
അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ നേരിട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തത് ഭരണഘടനാപരമായ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് പിണറായി വിജയൻ. ഗവർണറുടെ ഈ നടപടി ജനാധിപത്യ മര്യാദകളുടെ നഗ്നമായ ലംഘനമാണെന്നും, സംസ്ഥാനത്ത് ഒരു സമാന്തര സർക്കാർ ആകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ അധികാരങ്ങളുടെ ലംഘനം നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംഘപരിവാറിനോട് വിധേയത്വം കാണിക്കുകയാണെന്നും, കിട്ടിയ അവസരങ്ങൾ ഗവർണർ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും, ഗവർണറുടെ ഭരണഘടനാ വിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പി.എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം കേന്ദ്ര സർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പിന് മുൻപ് ഈ പദ്ധതിയെ വലിയ വിവാദമാക്കുകയും എൽഡിഎഫ് ബിജെപിയുമായി ‘ഡീൽ’ ഉണ്ടാക്കിയെന്ന് ആക്ഷേപിക്കുകയും ചെയ്ത യുഡിഎഫ്, ഇപ്പോൾ അതേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

