
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. പുതിയ റിപ്പോർട്ട് എസ് ഐ ടി ആലപ്പുഴ ജില്ലാകോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.
കോടതിക്ക് നൽകുന്നതിന് മുൻപ് പുതിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ എങ്ങനെ മാധ്യമങ്ങളിൽ വന്നെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ കോടതിയിൽ അല്ലേ ആദ്യം നൽകേണ്ടത് എന്നും മാധ്യമങ്ങൾക്ക് സർക്കുലേറ്റ് ചെയ്യുകയാണോ വേണ്ടത് എന്നും കോടതി വിമർശിച്ചു. കോടതിയെ പരിഹസിക്കരുത് എന്നും അന്വേഷണസംഘത്തെ വിളിച്ചു വരുത്തി കോടതി പറഞ്ഞു.
ALSO READ: പി എം ശ്രീയിൽ മലക്കംമറി; പദ്ധതി നടപ്പിലാക്കില്ലെന്ന് ഉറപ്പ് നൽകാതെ വിദ്യാഭ്യാസ മന്ത്രി
പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐ ടോൾസൺ ആണ് ഹാജരായത്. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിന് എന്ന് കോടതി ചോദിച്ചു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങളും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹന വ്യൂഹത്തിൻ്റെ ദൃശ്യങ്ങളും കോടതി കണ്ടു. ഇതിൽ തലക്ക് അടിക്കുന്നത് കാണാനാവുന്നില്ലെന്ന് കോടതി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

