
കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ ഇടതു വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുമ്പോഴും മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് പിണറായി വിജയൻ അല്ലാതെ മറ്റൊരു ഉത്തരമില്ല മലയാളികൾക്ക്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലാണ് മറ്റുള്ളവരെ പിന്നിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാമത്. ആരാകണം സംസ്ഥാനത്തെ അടുത്ത അഞ്ചു വര്ഷം നയിക്കാൻ എന്ന ചോദ്യത്തിന് 33% പേരും നൽകിയ ഉത്തരം മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെറും 21% പേരുടെ പിന്തുണ മാത്രം ലഭിച്ചപ്പോൾ അധികാര വടംവലിയിൽ സതീശന്റെ എതിരാളികളായ രമേശ് ചെന്നിത്തലയ്ക്കും കെസി വേണുഗോപാലിനും യഥാക്രമം എട്ട് ശതമാനവും മൂന്നു ശതമാനവും മാത്രമാണ് പിന്തുണ.
നേരത്തെ കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന വലതുപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും വ്യാജ പ്രചാരണങ്ങളെ കാറ്റിൽ പറത്തി മുന്നേറുന്ന ഇടതുപക്ഷത്തിനു മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന വൻ പിന്തുണ മെയ് നാളിനുള്ള ഫലപ്രഖ്യാപന ദിനത്തിൽ കൂടുതൽ കരുത്തതാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

