പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ഒന്നരപതിറ്റാണ്ടായി ഒരു നാടിന്റെ കാത്തിരിപ്പിനൊടുവില്‍ പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. അരികൊമ്പനെ കൊണ്ടുപോവുമ്പോള്‍ മനോഹരമായ റോഡുകള്‍ ആളുകള്‍ കണ്ടതാണ്. കേരളത്തിലെ എല്ലായിടത്തും ഇത്തരം റോഡുകള്‍ കാണാമെന്നും പശ്ചാത്തല സൗകര്യവികസനത്തില്‍ നാം മുന്‍പോട്ട് കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനകാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

80നായിരം കോടിയുടെ പദ്ധതികളാണ് കിഫ് ബി വഴി നടപ്പാക്കുന്നത്. വികസനം നാടിന്റെ ആവാശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഹമദ് റിയാസ് അധ്യക്ഷത വഹിച്ചു. 48 കോടിരൂപ ചിലവിലില്‍ ആണ് പദ്ധതി പൂര്‍ത്തിയാക്കിയത് .ചടണില്‍ സ്ഥലം എം എല്‍ എ ടി.പി രാമകൃഷണന്‍, കെ മുരളിധരന്‍ മറ്റ് ജനാപതിനിധികള്‍ പങ്കെടുത്തു.ബൈപ്പാസില്‍ സംഘടിപ്പിച്ച റോഡ് ഷോ യോട് കൂടിയാണ് പരിപാടി ആരംഭിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here