
സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എന്‍ എസ് വാര്യര്‍ റോഡിലാണ് പുതിയ മന്ദിരം. മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പുതിയ ഓഫീസിനു മുന്നില്‍ ആദ്യ പതാക ഉയര്‍ത്തി.
സി പി ഐ എം ജന. സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍ കുട്ടി, ഒ ആര്‍ കേളു, എം ബി രാജേഷ്, വി എന്‍ വാസവന്‍, ഡോ. ആര്‍ ബിന്ദു, ഗണേഷ് കുമാര്‍, സജി ചെറിയാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ എ റഹീം എംപി, കെ രാധാകൃഷ്ണന്‍ എംപി, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, എ കെ ബാലന്‍, സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി, ടി എം തോമസ് ഐസക്, കെ കെ ശൈലജ, പി സതീദേവി, എളമരം കരീം, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, എം വി ജയരാജന്‍, സി എന്‍ മോഹനന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ്, ആന്റണി രാജു എം എല്‍ എ തുടങ്ങി നിരവധി പേര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
2022 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും നെഞ്ചൊടുചേര്‍ക്കുകയും ചെയ്ത മലയാളികളുടെ അധ്വാനത്തില്‍ നിന്ന് സമ്പാദിച്ച തുകകള്‍ ചേര്‍ത്തുകൊണ്ടാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here