‘കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുന്നു’; മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

pinarayi vijayan

കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴപ്പിലങ്ങാട് ബീച്ച് വികസനം നാഴികക്കല്ലാകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം വലിയ സംഭാവന നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാറിലേക്ക് കൂടുതൽ ടൂറിസം നിഷേപം ആകർഷിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 7.5 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് എത്തി. ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലും പ്രയാസം ഉണ്ടാകരുതെന്നും തെറ്റായ നോട്ടമോ പ്രവർത്തിയോ ഇല്ലാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ALSO READ; ‘കേരളം സംരഭക സൗഹൃദം; ‘സംരംഭക വർഷ’ത്തിന്‍റെ ഭാഗമായി കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ’: മുഖ്യമന്ത്രി പിണറായി വിജയൻ

ടൂറിസ്റ്റുകൾ നമ്മുടെ അതിഥികളാണ്. അതിഥികൾക്ക് സംതൃപ്തിയോടെ തിരിച്ചു പോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അഭിമാനകരമായ നേട്ടങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News