‘ബഹിഷ്കരണം സംസ്കാരമുള്ളവർക്ക് യോജിച്ച നിലപാടല്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

ബഹിഷ്കരണം സംസ്കാരമുള്ളവർക്ക് യോജിച്ച നിലപാടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂർ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ൽ എൽ ഡി എഫിനെ തറപറ്റിച്ചെ അടങ്ങു എന്നായിരുന്നു ചിലരുടെ നിലപാടെന്നും അതിന് വേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചെന്നും അതിന് ഒരു വിഭാഗം മാധ്യമങ്ങൾ കൂട്ട് നിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read: എന്താണ് ഗൂഗിൾ പേ യുടെ കൺവീനിയൻസ് ഫീ?

നവ കേരള സദസ്സ്, കേരളീയം എല്ലാം ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷം. നാടിന്റെ പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കാൻ വേണ്ടിയാണ് നവ കേരളസദസ്സ് സംഘടിപ്പിക്കുന്നത്. പിന്തുണ നൽകുന്നതിന് പകരം പുറകോട്ടടിക്കുന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അത് ഗംഭിരമായി അടുത്ത വർഷവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുക്കാൻ പാടില്ല എന്ന് ഭീഷണിപ്പെടുത്തിയിട്ടും പലരും നവകേരള സദസ്സിനെത്തിയെന്നും സ്വന്തം അനുയായികൾ പോലും നിർദ്ദേശം കേട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരിപാടിയുടെ ഏത് ഭാഗത്തോടാണ് വിയോജിപ്പെന്നും മുഖ്യമന്ത്രി ഉന്നയിച്ചു. നവകേരള സദസ്സിലേക്കുള്ള ആളുകളുടെ ഒഴുക്ക് കണ്ട് അസ്വസ്ഥരാണ് പ്രതിപക്ഷം. അതുകൊണ്ട് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

also read: കാര്യവട്ടത്ത് ഇന്ത്യയുടെ റണ്‍വേട്ട; വെടിക്കെട്ട് ബാറ്റിംഗുമായി താരങ്ങള്‍

അതേസമയം വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി  ഇരട്ട തുരങ്കപാത സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി നിയോജകമണ്ഡലം നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിലേക്കുള്ള തുരങ്കപാത സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർക്കാനാണ് പലരും തയ്യാറായത്. എന്നാൽ സർക്കാർ പദ്ധതി ഉപേക്ഷിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയെ ഏൽപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കുമുള്ള അനുമതികൾക്കായി നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ കേന്ദ്രം കുടിശിക നൽകാത്തത് സംസ്ഥാനത്തിന് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. സംസ്ഥാനത്തിന് പലവിധത്തിൽ ഉണ്ടായ നഷ്ടംപോലും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം വിഷമ ഘട്ടത്തിലും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News