ഇടതുപക്ഷത്തോടൊപ്പം പാറ പോലെ ഉറച്ചു നിന്ന നേതാവാണ് ജോസ് കെ. മാണിയെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷ സർക്കാരിനൊപ്പം ജോസ് കെ. മാണി പാറപോലെ ഉറച്ച് നിന്നുവെന്ന് പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ ജോസ് കെ. മാണിയാണ് ഇപ്പോൾ പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് പാലായിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലായുടെ വീരപുത്രനായ കെ എം മാണിയുടെ ഓർമ്മദിനത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ എല്ലാവരും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. “ഞങ്ങൾക്ക് ആശങ്കയില്ല. ജനങ്ങളിൽ വലിയ വിശ്വാസമുണ്ട്. എൽഡിഎഫിനെ ദുർബലപ്പെടുത്താൻ പല ശ്രമങ്ങളും ഉണ്ടായെങ്കിലും അത് വിജയിച്ചിട്ടില്ല,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: മനുഷ്യപക്ഷത്ത് നിൽക്കുന്ന സർക്കാർ; എൽഡിഎഫ് എന്നും പാവപ്പെട്ടവർക്കൊപ്പമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രസഹായം ലഭിച്ചില്ലെന്നും, പ്രതിസന്ധികളിൽ പോലും പിന്തുണ നൽകാൻ അവർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു കാരണം ആർഎസ്എസിനെയും ബിജെപിയെയും സ്വീകരിക്കാത്ത കേരളത്തോടുള്ള പ്രതികാര മനോഭാവമാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു. പക്ഷെ യുഡിഎഫും ബിജെപിയും ആഗ്രഹിച്ചതുപോലെ കേരളം തകർന്നില്ലെന്നും, പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News