കേരളത്തിൻ്റെ മനസ് എൽഡിഎഫിനൊപ്പം ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് കനത്ത നിരാശ: പിണറായി വിജയൻ

Pinarayi vijayan

കേരളത്തിൻ്റെ മനസ് എൽഡിഎഫിനൊപ്പമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് കനത്ത നിരാശയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തോട് ജനങ്ങൾക്ക് വലിയ അതൃപ്തിയുണ്ട്. അവർ ഉന്നയിച്ച ആരോപണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ അവകാശമാണ് കേന്ദ്രത്തിൽ നിന്നുള്ള ധനസഹായമെന്നും എന്നാൽ അത് കേരളത്തിന് അവ​ഗണിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരത, വിശ്വാസ്യത, തുടർച്ചയെന്നിവയാണ് മുന്നേറ്റത്തിൻ്റെ അടിസ്ഥാനം.

Also read: രാജ്യത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ തിരുമറി നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: വി ശിവൻകുട്ടി

കേരളത്തിൻ്റെ ഭാവി എങ്ങനെ വേണമന്ന് തീരുമാനിക്കനുളള നിർണ്ണായക തെരഞ്ഞെടുപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News