
കോട്ടയം മെഡിക്കല്‍ കോളേജിൽ ഉണ്ടായത് പോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും.
അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ബിന്ദുവിന്റെ കുടുംബവുമായി മന്ത്രി വീണാ ജോർജ് ഫോണില്‍ സംസാരിച്ചു; നാളെ വീട് സന്ദർശിക്കും
സംസ്ഥാനത്ത് ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കാനാണ് നിര്‍ദേശം. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

