കുടുംബശ്രീയിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ടത് നോട്ടീസ് പോലും നൽകാതെ, ഇങ്ങനെ ജോലി കളയുന്നത് മനുഷ്യത്വപരമല്ല: പിണറായി വിജയൻ

Kudumbashree employee termination

കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ പോലും നോട്ടീസ് കൂടി നൽകാതെ പിരിച്ചുവിട്ടതിൽ നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇവർക്കെല്ലാം സ്ഥിരനിയമനത്തിന് അർഹതയുണ്ടെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നിട്ടും ഇവരുടെ ജോലി നഷ്ടപ്പെടുത്തുന്ന നടപടി മനുഷ്യത്വപരമല്ല എന്ന് അദ്ദേഹം വിമർശിച്ചു.

നീതിരഹിതമായ സ്ഥലംമാറ്റ നടപടികൾ തുടരുമെന്ന് മന്ത്രി നടത്തിയ പ്രസ്താവനയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്തരം അന്യായ ഉത്തരവുകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതായും സഹായിച്ചതിനുള്ള ഉപഹാരമാണ് ഈ സ്ഥാനമാനങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിന്റെ നിയമനം ; ഉത്തരം മുട്ടി മന്ത്രി സണ്ണി ജോസഫ്

സ്ഥലംമാറ്റ ഉത്തരവുകൾ പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചില ഉത്തരവുകൾക്ക് സ്റ്റേ അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മാനദണ്ഡങ്ങൾ മറികടന്ന് ഇതുവരെ നടത്തിയ എല്ലാ സ്ഥലംമാറ്റങ്ങളും സർക്കാർ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തെറ്റായ ഉത്തരവുകൾ റദ്ദാക്കുന്നതിനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News