വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറുന്നു: വികസന പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

vattiyurkkav

ട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടെയും വികസനത്തിന് ആവേശകരമായ തുടക്കം. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വട്ടിയൂർക്കാവ് നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

531 കോടി രൂപയാണ് ജംഗ്ഷൻ വികസനത്തിനും അനുബന്ധ റോഡുകൾക്കുമായി ആകെ ചെലവഴിക്കുക. വികസനത്തിനായി ഭൂമി വിട്ടുനൽകിയ വ്യാപാരികളെ സർക്കാർ ചേർത്തുപിടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പുനരധിവാസത്തിനായി മാത്രം 81 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തിനായി 9 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്കായി 12 കോടി രൂപയും അധികമായി അനുവദിച്ചു. പദ്ധതിക്കായി ഇതിനോടകം 2.31 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.

Also read: കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മുഴുവൻ സീറ്റുകളിലും ആധിപത്യം

സംസ്ഥാനത്താകെ നിർമ്മാണം പൂർത്തീകരിച്ച 20 റോഡുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. 283 കോടി രൂപയാണ് ഈ റോഡുകളുടെ നിർമ്മാണത്തിനായി ചെലവായത്. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വട്ടിയൂർക്കാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെയാണ് സർക്കാർ വികസനം നടപ്പിലാക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ കിഫ്ബി മുഖേന മാത്രം 1500 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
പേരൂർക്കട മേൽപ്പാലം: 176 കോടി രൂപ, പട്ടം മേൽപ്പാലം: 138 കോടി രൂപ, ജനറൽ ആശുപത്രി വികസനത്തിന് 137 കോടി രൂപ, വിഴിഞ്ഞം തുറമുഖം, ടെക്നോപാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ തലസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read: പുനലൂരിൽ വീട് തകർന്നു വീണ് 12 വയസ്സുകാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

പത്ത് വർഷം മുൻപ് കടലാസിലും കരാറിലും മാത്രം ഒതുങ്ങിനിന്ന പദ്ധതികൾ ഇന്ന് പ്രായോഗികമായി നടപ്പിലാക്കുകയാണെന്നും, മാറ്റങ്ങൾ ഏതൊരു മലയാളിയും അഭിമാനപൂർവ്വം അംഗീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020ൽ എൽഡിഎഫ് സർക്കാർ തുടക്കമിട്ട വട്ടിയൂർക്കാവ് ജങ്‌ഷൻ വികസന പദ്ധതി നാലുവർഷംകൊണ്ടാണ്‌ സ്ഥലമേറ്റെടുത്ത്‌ നിർമാണത്തിലേക്ക്‌ കടക്കുന്നത്‌. എത്രയും വേഗം നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News