കേരള സ്പേസ് പാര്‍ക്ക്: കോമണ്‍ ഫെസിലിറ്റി സെന്‍റർ, ആർ ആന്‍ഡ് ഡി സെന്‍റർ എന്നിവയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

k space

കേരള സ്പേസ് പാര്‍ക്ക് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്‍റെ ബഹിരാകാശ ഗവേഷണ രംഗത്തിന് ഊർജ്ജം പകരുന്നതിനായി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന സുപ്രധാന ഇടപെടലാണ് കേരള സ്പേസ് പാര്‍ക്കെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ ചരിത്രം, കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, ഏറ്റെടുക്കേണ്ട ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യക്തമാക്കുന്ന കേരള എയ്റോ എക്സ്പോയും ഉദ്‌ഘാടനം ചെയ്തതായി അറിയിച്ച അദ്ദേഹം ദൃശ്യങ്ങളും പങ്കുവച്ചു.

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറുമെന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ; പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സ് ഫോര്‍ ഡിസ്ട്രിക്റ്റില്‍ കേരളം മുന്നില്‍; 41 ജില്ലകളില്‍ 14 എണ്ണവും കേരളത്തില്‍ നിന്ന്: മന്ത്രി വി ശിവന്‍കുട്ടി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളത്തിന്‍റെ ബഹിരാകാശ ഗവേഷണ രംഗത്തിന് ഊർജ്ജം പകരുന്നതിനായി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന സുപ്രധാന ഇടപെടലാണ് കേരള സ്പേസ് പാര്‍ക്ക്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം ഇന്ന് നിർവ്വഹിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ ചരിത്രം, കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, ഏറ്റെടുക്കേണ്ട ഭാവി പരിപാടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യക്തമാക്കുന്ന കേരള എയ്റോ എക്സ്പോയും ഉദ്‌ഘാടനം ചെയ്തു.

ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരുപാട് സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്താണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നായാണ് സ്പേസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

ALSO READ; ബഹിരാകാശ ഗവേഷണ രംഗത്ത് സർക്കാരിന്റെ മുന്നേറ്റം; കേരള സ്പേസ് പാര്‍ക്ക് യാഥാർഥ്യത്തിലേക്ക്

പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും നിലവിൽ വരുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.

ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ-സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ-സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News