
എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വികസന സ്വപ്നങ്ങള്‍ ഓരോന്നായി നിറവേറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ പ്രതിപക്ഷം നടത്തിയ ആസൂത്രിത നീക്കങ്ങളെ മറികടന്നാണ് കേരളം വികസന കുതിപ്പ് നടത്തുന്നത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ 9 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഭരണ നേട്ടങ്ങളായ നാഴികക്കല്ലുകള്‍ അനവധിയാണ്. ഓഖിയും, നിപയും, പ്രളയവും കൊവിഡും ചൂരല്‍മലയിലെ മഹാദുരന്തവും അതിജീവിച്ച് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ ഒരു സര്‍ക്കാര്‍ കാണിച്ച ആര്‍ജവത്തിന്റെ തെളിവുകളാണ് ഇടമണ്ണും, ദേശീയപാതയും തീരദേശ മലയോര ഹൈവേകളും മുതല്‍ കെഫോണും കെസ്മാര്‍ട്ടും വിഴിഞ്ഞവും വരെ. ഈ നേട്ടങ്ങളെ എണ്ണിപ്പറയുമ്പോഴും ഇതിന് തുരങ്കം വയ്ക്കാന്‍ നടന്ന ആസൂത്രിത ശ്രമങ്ങള്‍ ഓര്‍ക്കേണ്ടതാണ്.
Also Read :‘സമരം, ഒരുമിച്ചുള്ള ഡൽഹി മെട്രോ യാത്ര’; എം എ ബേബി സ്നേഹത്തിന്റെ ആൽമരമെന്നും മന്ത്രി റിയാസ്
ഒരു വശത്ത് ഇടതുപക്ഷത്തെ വികസന വിരോധികള്‍ എന്ന് മുദ്രകുത്തുക മറുവശത്ത് വ്യാജ പ്രചാരണങ്ങളും വ്യാജസമരങ്ങളും നടത്തി വന്‍ പദ്ധതികള്‍ അട്ടിമറിക്കുക ഈ പ്രതിപക്ഷ കുതന്ത്രങ്ങള്‍ എല്ലാം മറികടന്നാണ് കേരളം മുന്നേറുന്നത്.
നവകേരള സൃഷ്ടിക്കായി കേരളം മുന്നേറുമ്പോള്‍ പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധനിലപാടുകൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here