ദാരിദ്ര്യമില്ലാത്ത നല്ല നാട്, വ്യവസായ സൗഹൃദം, ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങൾ…; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പിണറായി സർക്കാർ കേരളത്തെ അടിമുടി മാറ്റി  

Pinarayi Vijayan

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പിണറായി വിജയൻ നയിച്ച സർക്കാർ കേരളത്തെ കൊണ്ടെത്തിച്ചത് മറ്റാർക്കും എത്തിപ്പെടാൻ പറ്റാത്തത്ര ഉയരത്തിൽ. ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകൾ കൊണ്ടും ദശകങ്ങളായി നാം ആർജിച്ച ലോക നിലവാരത്തിലുള്ള നേട്ടങ്ങൾക്കൊണ്ടുമൊക്കെ കേരളം എന്നും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുകയാണ്. ഇതിന് മാറ്റുകൂടിയത് കഴിഞ്ഞ ഒൻപത് വർഷത്തിനിടെയാണ്.

വിഴിഞ്ഞം തുറമുറഖം എന്ന സ്വപ്ന സാക്ഷാത്ക്കാരം, വ്യവസായ സൌഹൃദത്തിലെ ഒന്നാം റാങ്ക്, സുസ്ഥിര വികസനത്തിലെ മുന്നേറ്റം, സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, സ്റ്റാർട്ടപ്പ്, ഐടി മുന്നേറ്റം, മാലിന്യ മുക്ത കേരളം, ദാരിദ്ര്യമില്ലാത്ത നാട്, 8 വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു, പട്ടിക വിഭാഗം ജനങ്ങൾക്ക് ഭൂമിയും ഭവനവും, പ്രാദേശിക സമ്പദ് വ്യനസ്ഥയുടെ വളർച്ച, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം,സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനം… എന്നിങ്ങനെ ആരെക്കൊണ്ടും കഴിയില്ലെന്ന് പലരും പറഞ്ഞ കാര്യങ്ങളാണ് പിണറായി സർക്കാർ അടുത്തിടെ പ്രാവർത്തികമാക്കി കാണിച്ചത്.

ALSO READ: ‘വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും ഒമ്പത് വര്‍ഷങ്ങളുടെ പൂര്‍ത്തീകരണം’; സർക്കാർ വാര്‍ഷികാഘോഷം ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷമെന്നും മുഖ്യമന്ത്രി

വിദ്യഭ്യാസ മേഖലയിലും കേരളം വലിയ മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പി.എസ്.സി നിയമനങ്ങൾ  നടന്നത് കേരളത്തിലാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ തന്നെ എടുത്തു പറയാം.2025ൽ മാത്രം ഇതുവരെ 8,297 ശുപാർശകൾ നൽകിയിട്ടുണ്ട്.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മേയ് മുതൽ 1,61,361 ശുപാർശകളും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 1,14,701 ശുപാർശകളുമാണ് നൽകിയത്.രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളുടെ 66 ശതമാനവും നടക്കുന്നത് കേരളത്തിലാണ്.

നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ട്. ഇതുവഴി 2,378 യുവ പ്രഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴിതുറന്നു. മാത്രമല്ല ഐഎസ്ആർഒയുടെ സഹകരണത്തോടെ ശാസ്ത്രസാങ്കേതിക രംഗത്തു കൂടുതൽ വികസന പ്രവർത്തനങ്ങൾ, സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ പിണറായി സർക്കാരിനായി.

സംസ്ഥാനത്ത് വർഗീയ കലാപങ്ങൾക്കിടമില്ല എന്നതും സർക്കാരിൻ്റെ നേട്ടം തന്നെ. ക്രമസമാധാനപാലനം തങ്ങളുടെ കൂടെ ആവശ്യമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ പൊലീസിൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് നമ്മുക്കറിയാം. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളം വിലയിരുത്തപ്പെടുന്നതും ഇതുകൊണ്ടുതന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News