മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങള്‍; ചരിത്രം കുറിച്ച് പിണറായി വിജയന്‍

മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യ കേരള രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് 2555 ദിവസം പിന്നിടുന്ന ആദ്യ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡാണ് പിണറായി വിജയന്‍ സ്വന്തമാക്കിയത്.

2016 മെയ് 25നാണ് കേരളത്തിന്റെ 22ാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് കേരളം കണ്ടത് കരുത്തനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തെ പിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രിയായി മാറിയ വര്‍ഷങ്ങള്‍. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കൊണ്ട് തുടര്‍ ഭരണവും സ്വന്തമാക്കി. പ്രളയം, കൊവിഡ് എന്ന ജനങ്ങളും കാലവും സ്തംഭിച്ചു നിന്ന നാളുകളില്‍ മുന്നില്‍ നിന്ന് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച മനുഷ്യന്‍. കേരളത്തില്‍ വികസനത്തിന്റെ വിത്ത് പാകിയ വ്യക്തി. ഇവ ചരിത്ര താളുകളില്‍ സുവര്‍ണ ലിപികളിലുണ്ടാകും.

2022 നവംബര്‍ 14ന് മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2364 ദിവസം എന്ന സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് അന്ന് പിണറായി മറികടന്നത്. സി അച്യുതമേനോന്‍ ഒരു മന്ത്രിസഭാ കാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചായായ 2 മന്ത്രിസഭാ കാലത്താണ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണെങ്കില്‍ രണ്ടു തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായതെന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. ഇന്ന് ഈ പദത്തില്‍ തുടര്‍ച്ചയായ 7 വര്‍ഷം എന്ന റെക്കോര്‍ഡും പിണറായി വിജയന് സ്വന്തം. ഇ കെ നായനാരാണ് ഏറ്റവും കൂടുതല്‍ നാള്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തി. 10 വര്‍ഷവും 353 ദിവസവും. പക്ഷെ അത് തുടര്‍ച്ചയായിട്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News