‘UDF സർക്കാർ മുടക്കിയ കുടിശ്ശികയെല്ലാം അധികാരമേറ്റയുടൻ LDF സർക്കാർ കൊടുത്തുതീർത്തു’; പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

CM POST

കഴിഞ്ഞ പത്ത് വർഷമായി കേരളം നവകേരളത്തിലേക്കുള്ള കുതിപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കൊണ്ടാണ് ഈ യാത്ര ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാർ വരുത്തിവെച്ച കുടിശ്ശികകളെല്ലാം എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ തന്നെ കൊടുത്തുതീർത്തുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഉറച്ച ചുവടുവെപ്പുകളോടെ ആരംഭിച്ച ഈ പ്രവർത്തനങ്ങളുടെ കരുത്തിലാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംസ്ഥാനം മുന്നോട്ട് പോകുന്നത്. നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരട്ടെ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

ALSO READ: ‘പണത്തിന് വേണ്ടി നടക്കുന്ന കോൺഗ്രസിന് മലയാളികൾ വോട്ട് നൽകരുത്, അവർ അധികാരത്തിൽ വന്നാൽ കേരളത്തെ നശിപ്പിക്കും’; കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചതിയന്മാരെന്നും ഗൗരവ് കുമാർ

പോസ്റ്റിന്റെ പൂർണരൂപം

നവകേരളത്തിലേക്കുള്ള തുടക്കം മുൻ യുഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ തിരുത്തിക്കൊണ്ടായിരുന്നു. യുഡിഎഫ് സർക്കാർ മുടക്കിയ കുടിശ്ശികയെല്ലാം അധികാരമേറ്റയുടൻ എൽഡിഎഫ് സർക്കാർ കൊടുത്തുതീർത്തു.
ഉറച്ച തുടക്കത്തിൻ്റെ ഊർജത്തിൽ, കഴിഞ്ഞ 10 വർഷമായി നവകേരളത്തിലേക്ക് കുതിക്കുകയാണ് കേരളം.
ചർച്ച തുടരട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News