പൊതുയോഗം ചോദ്യം ചോദിക്കാനുള്ള സ്ഥലമല്ല, പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി

cm pinarayi vijayan + cpim

പൊതുയോഗം ചോദ്യം ചോദിക്കാനുള്ള സ്ഥലമല്ല, പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിൽ ഇന്നലെയുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ സി വേണുഗോപാൽ തനിക്ക് സമനില തെറ്റിയെന്ന് പരാമർശിച്ചതായി അറിഞ്ഞു. സമനില തെറ്റിയത് ആർക്കാണെന്ന് അറിയാം എന്നും ഇടുക്കിയിൽ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

Also read: കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമ ചിത്രീകരിച്ചത് ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ

അതിനിടെ, ഞങ്ങൾ എല്ലാ ഘട്ടത്തിലും അതിജീവിതക്ക് ഒപ്പമായിരുന്നു നിന്നത്. എന്നാൽ പ്രതിപക്ഷനേതാവും കൂട്ടരും അവനോട് ഒപ്പമായിരുന്നു നിലകൊണ്ടിരുന്നത്. അവനെ സംരക്ഷിക്കാനല്ലേ പ്രതിപക്ഷനേതാവും കൂട്ടരും ശ്രമിച്ചത്. അവൾക്കെതിരെ സൈബർ ആക്രമണം നടത്തിയത് കോൺഗ്രസാണ്. നാടുമുഴുവൻ നടന്ന് ബലാൽസംഗം ചെയ്തവനെ ന്യായീകരിക്കാനല്ലേ പ്രതിപക്ഷനേതാവും കൂട്ടരും ശ്രമിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News