“2011-16 കാലയളവ് കേരളത്തിന്റെ ഇരുണ്ട അധ്യായം”; 2021-ലെ ഭരണത്തുടർച്ച ജനവിശ്വാസത്തിന്റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan-on-ldf-2021-mandate-and-kerala-development

2021-ൽ കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകിയ വിധി സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഒന്നായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടം കേരളത്തെ സംബന്ധിച്ച് ഒരു ഇരുണ്ട കാലമായിരുന്നുവെന്നും അന്ന് ജനങ്ങൾ ആകെ നിരാശയിലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ നാടിനോട് താൽപ്പര്യമുള്ള ഒരു മുന്നണി എന്ന നിലയിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സർക്കാർ നടപടികൾ സ്വീകരിച്ചു.

നാഷണൽ ഹൈവേ യാഥാർത്ഥ്യമായതോടെ സംസ്ഥാനത്തെ യാത്രകൾ എളുപ്പമായി. കിഫ്ബി ആളെ പറ്റിക്കാനാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോഴും, പതിനായിരം കോടി രൂപ ചെലവഴിച്ച് റോഡുകൾ നന്നാക്കുകയും ഇപ്പോൾ ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി മുഖേന നടപ്പിലാക്കുകയും ചെയ്തു. എന്നാൽ യു.ഡി.എഫ് എല്ലാ കാലത്തും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും, ലോക കേരള സഭയെപ്പോലും രാഷ്ട്രീയ കാരണങ്ങളാൽ അവർ ബഹിഷ്കരിക്കുകയും മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ALSO READ : കഴിഞ്ഞ പത്തുവർഷത്തെ എൽ ഡി എഫ് ഭരണത്തിൽ വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാനായി : മുഖ്യമന്ത്രി പിണറായി വിജയൻ

വിദ്യാഭ്യാസ-വ്യവസായ മേഖലകളിൽ വൻ മുന്നേറ്റമാണ് സർക്കാർ കാഴ്ചവെച്ചത്. തകർന്നു കിടന്ന മേഖലകളെ മുന്നോട്ട് കൊണ്ടുവരാൻ എൽ.ഡി.എഫിന് സാധിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രം 6000 കോടി രൂപ ചെലവഴിക്കുകയും ഹോസ്റ്റൽ സൗകര്യങ്ങൾ ഉൾപ്പെടെ വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ ആറ് മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽ നിന്നാണെന്നത് ഈ മാറ്റത്തിന്റെ തെളിവാണ്.

കേരളം വ്യവസായത്തിന് പറ്റിയതല്ലെന്ന തെറ്റായ പ്രതീതി ചിലർ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും, റെഡ് കാറ്റഗറി വ്യവസായങ്ങൾ വേണ്ടെന്ന നിലപാട് മാത്രമാണ് സർക്കാർ സ്വീകരിച്ചത്. വ്യവസായ സൗഹൃദമാക്കാൻ ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തതോടെ നിക്ഷേപ സൗഹൃദ നിലയിൽ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. ഐടി മേഖലയിലും വമ്പിച്ച മാറ്റങ്ങളാണ് ഉണ്ടായത്.

ALSO READ : റാപ്പ് മ്യൂസിക് വീഡിയോ രൂപത്തിൽ കോട്ടയത്തെ വികസനം; മമ്മൂട്ടിയെ കാണിച്ച് റിലീസ് ചെയ്ത് ഡ്വ. കെ അനിൽ കുമാർ

കഴിഞ്ഞ പത്ത് വർഷമായി വർഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ നിലനിർത്താൻ സാധിച്ചതും അതിദാരിദ്ര്യ മുക്തമായ കേരളം കെട്ടിപ്പടുത്തതും എൽ.ഡി.എഫ് സർക്കാരിന്റെ ജനപക്ഷ നയങ്ങൾ കാരണമാണ്. പാവപ്പെട്ടവരെ കുറിച്ചുള്ള ചിന്തയാണ് ഈ സർക്കാരിനെ നയിക്കുന്നത്. എന്നാൽ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം നിഷേധാത്മക നിലപാട് തുടരുകയും വായ്പ എടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത്തരത്തിലുള്ള വെല്ലുവിളികൾക്കിടയിലും കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അത് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News