
കൊച്ചി തീരത്തെ കപ്പല്‍ അപകടം കേരളത്തെ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 643 കണ്ടെയ്നർ കപ്പലില്‍ ഉണ്ടായിരുന്നുവെന്നും നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ അടിയന്തര യോഗം ചേർന്നിരുന്നുവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി
തീര ശുചീകരണം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അറിയിച്ചു.
കപ്പല്‍ അപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസം നൽകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. 1000 രൂപ വീതവും ആറ് കിലോ അരിയും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് ആണ് സഹായം ലഭിക്കുക.
ALSO READ: തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും
സംഭവത്തില്‍ പല തരം ഊഹാപോഹം പ്രചരിക്കുന്നുണ്ടെന്നും അതിൽ ആരും കുടുങ്ങരുത്, ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ENGLISH NEWS SUMMARY: Chief Minister Pinarayi Vijayan said that the ship accident off the coast of Kochi has caused concern in Kerala. He said that there were 643 containers on the ship and about 100 containers may have fallen into the sea. The Chief Minister clarified that an emergency meeting had been convened to discuss the matter and said that the government has started cleaning the coast.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

