പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകും: മുഖ്യമന്ത്രി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ക‍ഴിയുന്നതോടെ പല കാര്യങ്ങളിലും വ്യക്തത വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമാണ്.  എല്ലാവരും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ചെസ് ലോകകപ്പ്; ടൈ ബ്രേക്കറിലെ ആദ്യഗെയിമില്‍ മാഗ്നനസ് കാള്‍സണ് ജയം

വികസനം നാടിനോടുള്ള പ്രതിബദ്ധയുടെ ഭാഗമാണ്. ഏ‍ഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന് നിരാശയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് വികസനങ്ങള്‍ നടന്നില്ല. നാഷണല്‍ ഹൈവേ അടക്കം മുന്നോട്ടുപോയില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടമണ്‍ കൊച്ചി ഹൈവേ യാഥാര്‍ത്ഥ്യമാക്കി. വികസന കാര്യത്തില്‍ നാട് ഒരുപാട് മുന്നോട്ടു പോയി. 2016 ന് മുമ്പ് ഇവിടെ ഒന്നും നടക്കില്ലെന്ന ചിന്തയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് വന്ന ശേഷം അത് മാറി. ഉണ്ടായ തടസങ്ങള്‍ എല്ലാം ഇടത് സര്‍ക്കാര്‍ നേരിട്ടു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയാണ് സംസ്ഥാനത്ത് നാഷണല്‍ ഹൈവേ വരാന്‍ താമസം നേരിട്ടത്. ഒടുവില്‍ ഇടത് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്ത് നല്‍കിയതിന് ശേഷമാണ് നാഷണല്‍ ഹൈവേ യാഥാര്‍ത്ഥ്യമായത്.

ALSO READ:‘മൂന്നരക്കോടി വരുന്ന മലയാളികളെ പട്ടിണിക്കിടുന്നതിനെതിരെ നടത്തേണ്ട സമരം, എന്നാല്‍ യുഡിഎഫ് ചെയ്യുന്നത്’; വിമര്‍ശിച്ച് മന്ത്രി കെ രാജന്‍

2016 ലും 2021 ലും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ വികസനം ഉണ്ടാകില്ലായിരുന്നു. വികസനം നാടിനാകെയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News