കേരളത്തിന്റെ സ്വപ്‌ന പദ്ധതി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു

വിഴിഞ്ഞം തുറമുഖം ഇനി അറിയപ്പെടുന്നത് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം എന്ന നാമത്തില്‍. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അടുത്ത മാസം 4 നാണ് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുന്നത്.

Also Read : വനിതാ സംവരണ ബില്ലിന്മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി; ബില്ലിനെ പിന്തുണച്ച് സോണിയാഗാന്ധി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പേരില്‍ തിരുവനന്തപുരം എന്നത് കൂടി ചേര്‍ന്നാണ് ഔദ്യോഗിക നാമം. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു.

Also Read : ഞാൻ തുടങ്ങുമെന്ന് സതീശൻ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരൻ; ഒരു മൈക്കിന് വേണ്ടി പരസ്പരം പിണങ്ങി ഇരുവരും

വിഴിഞ്ഞം തുറമുഖം പി.പിപി മോഡലിലാണ്. എന്നാല്‍ ഇതിലെ ആദ്യ പി പബ്ലിക് എന്നത് കേരളത്തിന്റെ പ്രത്യേകതയാണെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്ത് മന്ത്രി പി.രാജീവ് പറഞ്ഞു. ഇനി വര്‍ഷങ്ങള്‍ നീണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കി അടുത്ത മാസം നാലിന് വിഴിഞ്ഞത്ത് ആദ്യം കപ്പലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel