
പൊതുപ്രവർത്തന രംഗത്ത് ഏറെ മാതൃകയായ വ്യക്തിത്വവും ആർഎസ്പി നേതാവുമായ എസി ഷൺമുഖ ദാസിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഷൺമുഖദാസ് ഒരു പൊതുപ്രവർത്തകന് വേണ്ട എല്ലാ ഒത്തൊരുമയും ഉള്ള രാഷ്‌ട്രീയ പ്രവർത്തകനായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
മുന്നണിയെ ശക്തിപ്പെടുത്താൻ ,മുന്നണിക്ക് ക്ഷതം ഏൽക്കാതിരിക്കാൻ ഷൺമുഖദാസ് ശ്രദ്ധ പുലർത്തി. മുന്നണി ഐക്യത്തോട് മുന്നോട്ടു പോവാൻ വലിയ സംഭാവന അദ്ദേഹം നൽകി. പ്രശ്നം ള്ളവരോട് ചർച്ച ചെയ്യാൻ മുൻകൈ എടുത്ത നേതാവാണ് അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു.
പൊതുപ്രവർത്തകൻ എന്ന നിലക്ക് ഒട്ടേറെ പ്രത്യേകതകൾ ഉള്ള വ്യക്തിത്വമാണ്. നല്ല നിലയിൽ ജനങ്ങളോടൊത്ത് പ്രവൃത്തിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു. ദുർബലരായി കഴിയുന്ന ജനവിഭാഗങ്ങളെ അദ്ദേഹം വീടുകളിൽ പോയി കണ്ടിരുന്നു. അദ്ദേഹം രൂപം കൊടുത്ത പ്രസ്ഥാനത്തെ എത്രത്തോളം മുൻപോട്ടുകൊണ്ടുപോവാൻ കഴിഞ്ഞോയെന്നും പിണറായി വിജയൻ ചോദിച്ചു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ അതാണ് ഇനി ചെയ്യേണ്ടത്. അദ്ദേഹം എൽഡിഎഫിന് പോറലേൽക്കാതിരിക്കാൻ ശക്തമായി അന്നും ഇപ്പോഴും നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

